*COD & Shipping Charges may apply on certain items.
Review final details at checkout.
₹190
₹210
9% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രിയപ്പെട്ട രഞ്ജു നിങ്ങളുടെ കവിതകള്‍ വായിക്കുമ്പോള്‍ ഞാന്‍ പനിച്ചുവിറയ്ക്കുന്നു. ഹൃദയംനിറയെ മുറിവേറ്റപക്ഷികള്‍ തൂവല്‍പൊഴിക്കുന്നു. അതിശക്തവും തീവ്രവുമായ ഒരുകൂട്ടം കവിതകളാണ് രഞ്ജുവിന്റെ കൊതിതിന്നുന്ന കവിതകള്‍ എന്ന സമാഹാരത്തിലുള്ളത്. അതിലളിതമോ അതിസങ്കീര്‍ണ്ണമോ ആവാതെ ആറ്റിക്കുറുക്കിയ ഭാഷയില്‍ എഴുതപ്പെട്ടതാണ് ഓരോ രചനയും. വരികള്‍ക്കടിയില്‍ വെടിമരുന്നറകളെ പൂക്കാലമായി നിറച്ചുവെച്ചിട്ടുണ്ട് ഈ കവി. തികഞ്ഞ വാക്കൊതുക്കത്തിലും വഴക്കത്തിലും സമ്പന്നനാണ് ഈ കവി. പ്രമേയത്തിനനു യോജ്യമായ ബിംബങ്ങളെ ചേര്‍ത്തുവയ്ക്കുന്നതിലും പ്രതിഭയുള്ളൊരു കവിയെ ഈ കവിതകള്‍ അടയാള പ്പെടുത്തുന്നുണ്ട്. ചെറിയകവിതകളുടെ ശക്തിയും സൗന്ദര്യവും എന്റെ വ്യാഖ്യാനങ്ങള്‍ക്കും അപ്പുറമാണ്. അത്രമേല്‍ ഹൃദ്യമാണ് ഓരോ രചനയും. നാലോ അഞ്ചോ വരികളിലൂടെ ഈ കവി തുറന്നിടുന്ന ലോകം ജീവിതത്തിന്റെയും മരണത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ വിസ്മയിപ്പിക്കുന്ന വിഭ്രമിപ്പിക്കുന്ന ഇട ങ്ങളെയാണ് വരച്ചുവയ്ക്കുന്നത്. ആഴങ്ങളില്‍തിളയ്ക്കുന്ന ഈ കനല്‍ത്തുളളികള്‍ മലയാളകാവ്യ ഭൂപടത്തില്‍ അടയാളപ്പെടുകതന്നെ ചെയ്യും. വിശപ്പുശമിക്കുന്നിടത്ത് വിശക്കാന്‍വേണ്ടിയുള്ളൊരു കൊതി ബസ്സുകാത്തു നില്‍ക്കുമ്പോലെ ഞാനീ കവിയെ വായിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. പവിത്രന്‍ തീക്കുനി