*COD & Shipping Charges may apply on certain items.
Review final details at checkout.
₹45
Out Of Stock
All inclusive*
About The Book
Description
Author
പാപങ്ങളുടെ തിരിച്ചറിവിന്റെ ഏറ്റുപറച്ചിലാണ് കുമ്പസാരം. തന്റെ തന്നെയൊ കാലത്തിന്റെയോ പാപങ്ങളെ ഏറ്റുപറയുന്ന കവിക്ക് കവിത ഒരു വിധത്തിലുള്ള കുമ്പസാരമാണ്. പി.വി. ബൈജുവിനെ സംബന്ധിച്ചിടത്തോളമെങ്കിലും അങ്ങനെ പറയാതെ വയ്യ. ഈ കവി മലയാളകാവ്യലോകത്തിന് പരിചിതനൊന്നുമല്ല. ആനുകാലികങ്ങളിലെ കവിതാവായനയുടെ അവഗണിക്കപ്പെട്ട താളുകള്‍ തുന്നിക്കെട്ടിയ സമാഹാരമല്ലിത്. ജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ കാലം സമ്മാനിച്ച അനുഭവങ്ങളെ ആദ്യമായി അച്ചടിയിലൂടെ ഏറ്റുപറയുകയാണ് ഈ കാവ്യസമാഹാരം. ഇതാ എന്റെ രക്തവും മാംസവും; രുചി ഇഷ്ടമാവുന്നെങ്കില്‍ എടുത്തുകൊള്ളുക എന്നാണ് കുമ്പസാരത്തിലെ കവിതകളിലൂടെ പി.വി. ബൈജു മലയാള കവിതാവായനക്കാരോട്പറയുന്നത്.