കുട്ടികളുടെ മനസ്സില്‍ ഇടം നേടുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഓരോ ബാലസാഹിത്യകൃതിയും എഴുതപ്പെടുന്നത്. പക്ഷേ പല ബാലസാഹിത്യ കൃതികള്‍ക്കും ലക്ഷ്യം പൂര്‍ത്തീകരിച്ചു വിജയിക്കുവാന്‍ കഴിയാറില്ല. മുതിര്‍ന്നവരുടെ ഭാവനാ ലോകത്തുനിന്നും കുട്ടികളുടെ അതിനിഷ്‌കളങ്കമായ ലോകത്തേക്കു മാറുവാന്‍ തയ്യാറല്ലാത്ത സര്‍ഗ്ഗഭാവനയുയര്‍ത്തുന്ന വെല്ലുവിളികളാണ് അതിനു തടസ്സം സൃഷ്ടിക്കുന്നത്. എന്നാല്‍ അയത്‌ന ലളിതമായ ആഖ്യാനശൈലികളിലൂടെ കുട്ടികളുടെ ഭാവനകളെ തന്നോടു ചേര്‍ത്തു നിറുത്തി വിജയിച്ച എഴുത്തുകാരനാണ് എസ് ആര്‍ ലാല്‍. സ്വപ്നഭാവനകളിലൂടെ കുഞ്ഞുണ്ണിയുടെ നടത്തുന്ന യാത്രകളാണ് കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എന്ന ഗ്രന്ഥത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ഈ ബാലസാഹിത്യകൃതിയെ നാടകരൂപത്തിലാവിഷ്‌കരിക്കുന്നത് നാടകരംഗത്തെ ശ്രദ്ധേയരായ അശോക് ശശിയാണ്. വേറിട്ട വായനാനുഭവം നല്കുന്ന കൃതി എന്ന നിലയില്‍ കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകത്തിന്റെ നാടകരൂപം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.