*COD & Shipping Charges may apply on certain items.
Review final details at checkout.
₹246
₹350
29% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
വ്യത്യസ്ത ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി നോവല്‍ രചന നടത്തുന്ന എഴുത്തുകാരിയാണ് രാജം കൃഷ്ണന്‍. നീലഗിരി മലനിരകളില്‍ വസിക്കുന്ന ആദിവാസി ജനവിഭാഗമായ ബഡഗരുടെ ജീവിതമാണ് കുറിഞ്ഞിത്തേനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ബഡഗരുടെ സാംസ്‌കാരിക സവിശേഷതകള്‍ ഈ നോവലില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ ആദിവാസി ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ സസൂക്ഷ്മം ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട് ഈ കൃതിയില്‍. പന്ത്രണ്ടു വര്‍ഷത്തില്‍ പൂക്കുന്ന കുറിഞ്ഞിച്ചെടികള്‍ ഇവരുടെ സംസ്‌കൃതിയില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്. അഞ്ചു കുറിഞ്ഞിപ്പൂക്കാലങ്ങള്‍ക്കുള്ളിലാണ് ഇതിലെ കഥ നടക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ബഡഗരുടെയിടയില്‍നിന്നും ഉയര്‍ന്നുവന്ന കൃഷ്ണന്‍ അവന്‍ പ്രണയിച്ച പാരു വിവാഹം കഴിച്ച രുഗ്മിണി എഞ്ചിനീയറിങ് വിദ്യാഭ്യാസം നേടിയ നഞ്ചന്‍ എന്നിവരിലൂടെ ഒരു ദേശത്തിന്റെയും കാലത്തിന്റെയും മനുഷ്യരുടെ കഥ പറയുകയാണീ നോവല്‍. സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ നേടിയ രാജം കൃഷ്ണന്റെ ഈ കൃതിയുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റം നടത്തിയിട്ടുള്ളത് ഡോ. ഒ കൃഷ്ണന്‍ പാട്യമാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കുറിഞ്ഞിത്തേനിന്റെ ചിന്ത പതിപ്പിറക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.