Kuttikalk Muthassikkadhakal | by Balachandran Eravil | Perakka Books

About The Book

പുസ്ത‌കങ്ങൾ നിറഞ്ഞ വീട് പൂക്കൾ നിറഞ്ഞ പൂന്തോട്ടം പോലെയാണ്. വായനയില്ലാത്ത മനസുകളോ ജാലകങ്ങളി ല്ലാത്ത വീടുപോലെയും. വായിക്കുവാനുള്ള അഭിനിവേശമാ ണ് ഈ ലോകത്തിലെ മഹത്തായ സമ്മാനം. വായനയോളം ചെലവുകുറഞ്ഞതും നിത്യഫലം തരുന്നതുമായ വേറെ വി നോദാപാധികളില്ല. വായന നമുക്കുലാഭം മാത്രമേ നിക്ഷേപ മായി നൽകുന്നുള്ളൂ. പേരക്ക പുസ്‌തകങ്ങളും അങ്ങനെയാ കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്.കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള രചനകൾ യ ഥേഷ്ടം ഇന്ന് ഉണ്ടാകുന്നു. പലതും അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നവയാണോ? ബാലസാഹിത്യം എന്നപേരിൽ പുറത്തി റങ്ങുന്ന പല രചനകളും കുട്ടികൾക്ക് മനസിലാകുന്നവയല്ല. അതിൽ നിന്ന് വിഭിന്നമാണ് പേരക്ക ബുക്സിൻ്റെ 2023ലെ ബാലസാഹിത്യമത്സരത്തിലേക്ക് അയച്ചുകിട്ടിയവയിൽ തിര ഞ്ഞെടുക്കപ്പെട്ട രചനകൾ. മലയാളത്തിൻ്റെ പ്രിയ കവി പി.കെ ഗോപി റഫീഖ് പന്നിയങ്കര ബിന്ദുബാബു തുടങ്ങിയവരാണ് ഈ കൃതികൾ തിരഞ്ഞെടുത്തത്. അവർക്ക് പേരക്ക ബുക് സിന്റെ നന്ദി. അതിൽ തിരഞ്ഞെടുക്കപ്പെട്ട കൃതിയാണ് ശ്രീ. ബാലചന്ദ്രൻ എരവിലിൻ്റെ ഈ പുസ്‌തകം. കുട്ടികളിൽ നന്മ യും കാരുണ്യവും തിരിച്ചറിവും പകരുന്ന കഥകളുടെ സമാ ഹാരമാണിത്. മുത്തശ്ശിക്കഥകൾപോലെ സുന്ദരം. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാനുള്ള മികച്ച സമ്മാനമാകും ഈ ക തി എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ആ സന്തോഷത്തോടെ ഈ കൃതി സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE