*COD & Shipping Charges may apply on certain items.
Review final details at checkout.
₹172
₹220
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തച്ചോളി ഒതേനന്റെ കഥ മലയാളികള്‍ക്ക് സുപരിചിതമാണ്. മലബാര്‍ മാന്വല്‍ രചിച്ച വില്യം ലോഗന്‍ തച്ചോളി ഒതേനനെ കേരളത്തിലെ റോബിന്‍ ഹുഡ് എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഒതേനന്റെ ആയോധന മികവും ധീരതയും വടക്കന്‍പാട്ടുകളിലൂടെ പാടിപ്പതിഞ്ഞതും തലമുറകള്‍ കൈമാറപ്പെടുന്നതുമാണ്. നിരവധി ചലച്ചിത്രങ്ങളില്‍ ഒതേനകഥാപാത്രം നിറഞ്ഞാടിയിട്ടുണ്ട്. ഒതേനന്‍ കെട്ടുകഥയിലെ കഥാപാത്രമല്ല. ഏകദേശം മുന്നൂറ്റമ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നയാളാണ്. ബ്രിട്ടീഷ് കടന്നുകയറ്റങ്ങള്‍ക്കെതിരെ ഒതേനന്‍ പൊരുതിയിട്ടുണ്ട്. ദേശസ്‌നേഹിയും സര്‍വ്വമത സാഹോദര്യത്തില്‍ വിശ്വസിച്ചയാളുമായ ഒതേനന്റെ വീരകഥ കുട്ടികളെ ആകര്‍ഷിക്കും. പന്ന്യന്നൂര്‍ ഭാസിയുടെ ഈ പുസ് തകം ഒതേനകഥയിലെ മിത്തും യാഥാര്‍ത്ഥ്യവും പരിശോധിക്കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ കൃതി വായനക്കാര്‍ക്കുസമര്‍പ്പിക്കുന്നു.