ഇതെന്റെ അധ്യാപകാനുഭവങ്ങളുടെ ഓർമ്മപ്പു സ്‌തകം. എന്റെ സുഹ്യത്തുക്കളുടേയും ഞാനുമായി ഇടപെട്ട വരുടേയും അനുഭവങ്ങൾക്കൂടിയാണിത്. എനിക്ക് ധാരാളം കൊച്ചുകൊച്ചു അനുഭവങ്ങൾ ഉണ്ട്. എന്നാൽ പൊള്ളുന്ന അനു ഭവങ്ങൾ ഒരുപാടില്ല. ത്രസിപ്പിക്കുന്ന അനുഭവങ്ങളും കുറവ്. ദുരനുഭവങ്ങൾ വളരെവളരെക്കുറച്ചെയുള്ളൂ. ദുരനുഭങ്ങളൊന്നും ഇവിടെ കുറിച്ചിട്ടില്ല. മുമ്പ് അനുഭവങ്ങൾ രേഖപ്പെടുത്തുന്ന ശീലവും എനിക്കുണ്ടായിരുന്നില്ല. എങ്കിലും ചില അസാധാ രണ അനുഭവങ്ങൾ ഓർമ്മയിൽ തികട്ടിവന്നപ്പോൾ ഒരു കൗതു കത്തിന് ഇങ്ങനെയൊക്കെ എഴുതിയെന്ന് മാത്രം