ലാവെണ്ടർ : നഷ്ടബോധങ്ങളുടെ ഗന്ധം by സിനാൻ അൻതൂൺ ISBN: 9788199323209 Sinan Antoon 2024ൽ എഴുതിയ Of Loss and Lavender എന്ന നോവലിൽ ഇറാഖി എഴുത്തുകാരനായ സിനാൻ അൻതൂൺ ഗൾഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുകയാണ്. ഇറാഖിൽ ഡോക്ടറായിരുന്ന സാമി ജീവിതത്തിന്റെ അവസാനനാളുകൾ ഒരു വൃദ്ധസദനത്തിൽ ചെറുപ്പക്കാരിയായ കാർമെൻ എന്ന നേഴ്‌സിനോടൊപ്പം ഇറാഖിലെ സന്തോഷകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ഇറാഖി സേനയിൽനിന്നും ഒളിച്ചോടിയതിൻ്റെ പേരിൽ ഒരു ചെവി മുറിക്കപ്പെട്ട ഉമറാകട്ടെ ന്യൂയോർക്കിൽ ഒരഭയാർത്ഥിയായി എത്തിച്ചേർന്ന് രാജ്യദ്രോഹി എന്ന തന്റെ പ്രതിച്ഛായ മാറ്റാനുള്ള പരിശ്രമത്തിലാണ്. ലാവെണ്ടർ മണത്തിൻ്റെ പശ്ചാത്തലത്തിൽ ഓർമ്മകളിൽ ജീവിക്കുന്ന സാമിയും ലാവെണ്ടർ തോട്ടങ്ങളിൽ ജോലിയെടുക്കുന്ന ഉമറും അവരുടെ ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ ഇറാഖിൽ കൂട്ടിമുട്ടിയിട്ടുണ്ടെന്ന വസ്തുത രണ്ടുപേരുടെയും ജീവിതയാഥാർത്ഥ്യങ്ങളേയും കാഴ്ചപ്പാടുകളേയും മാറ്റിമറിക്കുന്നു. പരിഭാഷ: ഡോ. എൻ. ഷംനാദ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.