Lokasamadhanam Vikasanam-Paristhithi
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

സുസ്ഥിരവികസനം അഥവാ Sustainable development വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുമ്പോള്‍ ഒരു പടികൂടി കടന്ന് വികസനം കൈവരിക്കുന്നതിന് പരിസ്ഥിതി സംരക്ഷണം നടപ്പാക്കണമെന്നും പരിസ്ഥിതി സംരക്ഷിക്കുന്നതിനായി വികസനം നടപ്പാക്കണമെന്നുമുള്ള നവീന ചിന്തയുേടയും- പുരോസ്ഥിരവികസനം- ആശയത്തിന്റേയും പ്രഖ്യാപനമാണ് ഈ പുസ്തകം. ഇത്തരമൊരു മാറ്റം അനിവാര്യമെന്ന് പറഞ്ഞുവെയ്ക്കുക മാത്രമല്ല കേരളത്തില്‍ ഇത് എങ്ങനെ പ്രായോഗികമായി നടപ്പാക്കാം എന്നതിന് ചില മാതൃകകള്‍ കൂടി പുസ്തകം എടുത്ത് കാണിക്കുന്നു. നിലനില്‍ക്കുന്ന തെറ്റായ പരിസ്ഥിതി- വികസന പ്രവര്‍ത്തനങ്ങള്‍ വിട്ടുകളഞ്ഞ് പുരോസ്ഥിരവികസന മാര്‍ഗ്ഗം സ്വീകരിക്കാത്ത പക്ഷം മനുഷ്യവാസം തീര്‍ത്തും അസാധ്യമാക്കുന്ന ആദ്യ പ്രദേശമായി കേരളം മാറുമെന്നതില്‍ സംശയം വേണ്ട. തെറ്റായ പരിസ്ഥിതി പ്രവര്‍ത്തനം പരിസ്ഥിതിയെയും വികസനത്തേയും ഒരുപോലെ നശിപ്പിക്കുന്നു എന്ന വസ്തുതയും തെറ്റായ വികസനം ഭാവിവികസനത്തെത്തന്നെയാണ് കൂടുതലായി ബാധിക്കുന്നത് എന്ന വസ്തുതയും ഇതു രണ്ടും യുദ്ധത്തിലെന്നപോലെ ലോകസമാധാനത്തിന് ഭീഷണിയാകുന്നു എന്ന സംഗതിയും വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ലോകത്തിലെ ആദ്യപുസ്തകം തന്നെയാകാം ഇത്. കാലാവസ്ഥാമാറ്റത്തിന്റെ കാരണങ്ങളെയടക്കം വ്യത്യസ്തമായി വിലയിരുത്തുന്ന ഈ ഗവേഷണപുസ്തകം ലോകത്തിലെവിടേയും കൃഷിക്കാരാണ് യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകരെന്നും എന്നാല്‍ പരിസ്ഥിതി സംരക്ഷകരായ അവര്‍ പരിസ്ഥിതിയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നിടത്തൊക്കെയും പരിസ്ഥിതി നാശം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്നുമുള്ള സംഗതികള്‍ ഒരു പുനര്‍വിചിന്തനത്തിനായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.
downArrow

Details