*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
“എന്റെ മനസ്സിൽ അതിനിഗൂഡമായ ഒരു രഹസ്യം സംവത്സരങ്ങളായി ഞാൻ സൂക്ഷിക്കുന്നുണ്ടായിരുന്നു. ഒരി ക്കലും സാക്ഷാത്കരിക്കാൻ ഇടയില്ലാത്ത ഒരു സ്വപ്ന മായി ഞാനതു കൊണ്ടുനടന്നു. ഈ യാത്രയിൽ ദീർഘ നാളുകളായി തടവറയിൽ കിടന്നു ചിറകടിച്ച ആ സ്വപ്നം കൂടുതകർത്ത് പുറത്തുവരാൻ വെമ്പൽപൂണ്ടു. “ലോകത്തെ വ്യാഖ്യാനിക്കുകയല്ല അതിനെ മാറ്റി തീർക്കുകയാണ് എന്റെ ദൗത്യം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ലോകജനതയുടെ മോചനത്തിന്റെ പാത ഒരുക്കുന്നതിനിടയിൽ മെഴുകുതിരി പോലെ എരിഞ്ഞടങ്ങിയ ആ മഹാമനുഷ്യൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കാണണം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്മാര കത്തിന് മുന്നിൽ കുറെ സമയം നിൽക്കണം. കുറെ ചുവന്ന പൂക്കൾ ആ സ്മാരകത്തിനു മേൽ വിതറണം. ഇതാണ് ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്ന നിഗൂഡ രഹസ്യം. ഇതായിരുന്നു എന്റെ സ്വപ്നം!” സ്വപ്നസാ ക്ഷാത്ക്കാരത്തിന്റെ നിർവൃതിയിൽ സി. ദിവാകരൻ രേഖപ്പെടുത്തുന്ന വിജ്ഞാനപ്രദമായ ലണ്ടൻ യാത്രാനു ഭവങ്ങൾ. മികച്ച വായനാനുഭവം നൽകുന്ന വ്യത്യസ്ത മായ ഒരു യാത്രാവിവരണ ഗ്രന്ഥം.