പാലക്കാടൻ ജീവിതത്തിൻ്റെ ഇന്നലകളിലേക്ക് പതിഞ്ഞിറങ്ങുന്ന നോവൽ. കരിമ്പനകൾ കലപിലകൂട്ടുന്ന പാലക്കാടിൻ്റെ ഗ്രാമത്തുടിപ്പുകളെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പാർവ്വതി നിറകണ്ണുകളെ സാക്ഷിയാക്കി സുമയോട് ചോദിച്ചു... അടുത്ത ജന്മം ശിവനെ എനിക്ക് തരുമോ? രണ്ട് പെണ്മനസ്സുകളുടെ വൈകാരികവിസ്ഫോടനം... കഥകൾ ഉറങ്ങുന്ന കളപ്പുരകളും പത്തായപ്പുരകളും നെല്ലറകളും താഴ്വാരങ്ങളും ഒർമ്മയിലൊതുക്കുന്ന സാംസ്കാരികചിഹ്നങ്ങളെ കൂട്ടുപിടിച്ചൊരു യാത്ര. സങ്കീർണ്ണമായ ജീവിതവഴികളിൽ പെട്ടുപോയൊരു സ്ത്രീയുടെ മനോവിചാരങ്ങൾ... ഒപ്പം സ്വന്തം ജീവിതംകൊണ്ട് നടത്തുന്ന പോരാട്ടം. പിതാവിന്റെ മരണം നിസ്സംഗതയോടെ നേരിടുന്ന മകൾ.. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് മനുഷ്യജീവിതം അർത്ഥവത്തും സന്തുഷ്ടവുമാക്കാമെന്ന പരിസ്ഥിതിസംരക്ഷകരുടെ ഓർമ്മപ്പെടുത്തലും.. പാലക്കാടിൻ്റെ തനത് ജീവിതത്തിൻ്റെ അക്ഷരരൂപം. നിസ്വാർത്ഥ പ്രണയത്തിൽ ഇതൾ വിരിയുന്ന ശാന്താ തുളസീധരന്റെ മടക്കം സുഗമ പാരായണത്തിന്റെ വാതിൽ തുറക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.