*COD & Shipping Charges may apply on certain items.
Review final details at checkout.
₹223
₹270
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സാഹിത്യലോകം കണ്ട മൗലിക പ്രതിഭകളില്‍ പ്രമുഖയായിരുന്നു മാധവിക്കുട്ടി. കഥകള്‍ നോവലുകള്‍ ആത്മകഥാഖ്യാനങ്ങള്‍ കവിതകള്‍ അഭിമുഖങ്ങള്‍ തുടങ്ങി എഴുത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവരുടെ കൈമുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. നമ്മുടെ മാധവിക്കുട്ടി ലോകത്തിന്റെ കമലാദാസ് ആയിരുന്നു. മാധവിക്കുട്ടിയില്‍നിന്നും കമലാദാസിലേക്കും കമലാ സുരയ്യയിലേക്കുമുള്ള വളര്‍ച്ച ഏറെ സ്വാഭാവികമായിരുന്നു. താന്‍ ജീവിച്ച കാലത്തോട് മാധവിക്കുട്ടി നിരന്തരം കലഹിച്ചു. കഥകളുടെ ആത്മാവു തേടുകയാണീ കൃതിയിലൂടെ ഡോ. എം രാജീവ്കുമാര്‍. മാധവിക്കുട്ടിയുടെ കഥകളുടെ ആഴവും പരപ്പും തേടുന്ന ഏതൊരന്വേഷിയുടെയും മുന്നില്‍ ഈ പുസ്തകം തുറന്നു വയ്ക്കുന്നു.