മഗ്ദലീനക്കാരി മറിയയുടെ മാന്ത്രികഭാഷയുള്ള രണ്ടായിരം തലമുറകള്‍ക്കിപ്പുറമുള്ള ഒരു പെണ്‍കിടാവിനെ കണ്ടുമുട്ടാതിരിക്കില്ല എന്ന് യേശു ഉറപ്പിച്ചു. മറിയയെ സ്വന്തമാക്കുക എന്നതിന് ചാര്‍ച്ചക്കാര്‍ യേശുവിനെ നിര്‍ബ്ബന്ധിച്ചിരുന്നു. ഏകാകിയുടെ ആവശ്യമെന്താണെന്ന് അവര്‍ തിരിച്ചറിയുന്നില്ലയോ എന്നോര്‍ത്ത് യേശു ദുഃഖിച്ചു. യേശു മറിയയെ മാറോടണച്ചു. എന്റെ കാലശേഷം നീ ആട്ടിയോടിക്കപ്പെട്ടു. നിര്‍മ്മലമായ സ്‌നേഹത്താല്‍ സുഗന്ധ പൂരിതയായ നീ. വേശ്യയായി വിളിക്കപ്പെട്ടു. - മഗ്ദലീന