*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് നമ്മള്‍. മലയാള സിനിമ പിറന്നത് 1928 നവംബര്‍ 7 ന് തിരുവനന്തപുരത്തെ ദി ക്യാപ്പിറ്റോള്‍ തിയേറ്ററില്‍ വിഗതകുമാരന്‍ സ്‌ക്രീന്‍ ചെയ്തതോടെയാണെന്ന് ആദ്യം മുതല്‍ വാദിച്ചു പോന്നയാളാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. പതിനഞ്ച് കൊല്ലം കഴിയുമ്പോഴേക്കും മലയാള ചലച്ചിത്രത്തിന്റെ നൂറാം വാര്‍ഷികം നാം ആഘോഷിക്കും. മലയാള സിനിമയുടെ പിന്നിട്ട നാളുകള്‍ എത്രത്തോളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്? സിനിമ എഴുത്ത് അന്തസ്സുള്ള കാര്യമായി ആദ്യകാലങ്ങളില്‍ കണക്കാക്കിയിരുന്നില്ല. എന്നാല്‍ എല്ലാ അവഗണനകളെയും അതിജീവിച്ച് മലയാളസിനിമയുടെ നിഴലും വെളിച്ചവും ഭാവി തലമുറയ്ക്കായി കുറിച്ചിട്ട ശ്രീ. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ രചനയാണ് മലയാളസിനിമ ചരിത്രം വിചിത്രം. മലയാള സിനിമയുടെ സ്ഥൂല ചരിത്രമല്ല ഈ പുസ്തകം. ആദ്യകാലത്തെ സിനിമാപിടുത്തം ഉപകരണങ്ങള്‍ സാങ്കേതികവിദ്യ സംവിധാനം നായികാ നായകന്മാരും മറ്റ് നടീനടന്മാരും ആദ്യ പഥികര്‍ മികച്ച ചലച്ചിത്രങ്ങള്‍ എന്നിവയെപ്പറ്റിയുള്ള രസകരവും വിജ്ഞാനപ്രദവുമായ വിവരണങ്ങളാണ് ഈ പുസ്തകത്തില്‍. മലയാള സിനിമയുടെ ചരിത്രം മനസിലാക്കാനും അക്കാലത്തെ സിനിമാ ജീവിതത്തെക്കുറിച്ച് സമഗ്രമായ ഒരു ചിത്രം ലഭിക്കാനും ഈ പുസ്തകം ഉതകും. ഈ പുസ്തകത്തിനായി ലേഖനങ്ങള്‍ സമാഹരിച്ച ശ്രീ. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പുത്രന്‍ ശ്രീ. സജി ചേലങ്ങാട്ടിനോടുള്ള കൃതജ്ഞത ഇവിടെ പ്രകാശിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന് ചിന്തയുടെ ഉപഹാരമാണീ പുസ്തകം.