*COD & Shipping Charges may apply on certain items.
Review final details at checkout.
₹156
₹190
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാള സിനിമയുടെ അബോധത്തെ നിര്‍ദ്ധാരണം ചെയ്യുകയാണ് ഈ കൃതി. എന്തൊക്കെയാണോ പുറമേ കാണിക്കുന്നത് അതല്ലല്ലോ യഥാര്‍ത്ഥത്തില്‍ നാം. മലയാള സിനിമയും അങ്ങനെ തന്നെ. മലയാളസിനിമയുടെ നാട്യങ്ങള്‍ക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധീശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരികയാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടുവരുമ്പോഴാണ് സമൂഹത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമകളൊക്കെയും പുരുഷാധിപത്യത്തിന്റെ ബിംബങ്ങളായിരുന്നുവെന്നും പെണ്‍പക്ഷം എന്നു ഭാവിച്ചതിലേറെയും ആണിന്റെ പെണ്ബോദ്ധ്യങ്ങളായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. പലതരം ചലച്ചിത്ര ഭാവുകത്വങ്ങളെ അതിന്റെ രാഷ്ട്രീയ അന്തര്‍ദ്ധാരകളെ ഈ പുസ്തകം തുറന്നുകാട്ടുന്നു. ഗ്രാമ നഗര ദ്വന്ദ്വങ്ങളും കലാത്മകമെന്ന് ലേബലൊട്ടിച്ച ചിത്രങ്ങളും ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളും രാഷ്ട്രീയ ചിത്രങ്ങളും അതിന്റെ സാമൂഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ എങ്ങനെ മൂലധന താല്പര്യങ്ങളെ ഊട്ടി വളര്‍ത്തുന്നുവെന്ന് ഈ പുസ്തകം പരിശോധിക്കുന്നു. സിനിമയുടെ സൗന്ദര്യാന്വേഷകര്ക്ക് ഒഴിവാക്കാനാവാത്ത പുസ്തകം.