*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
₹190
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഏറ്റവും കൂടുതല്‍ ജനകീയവല്ക്കരിക്കപ്പെട്ട ഒരു മാധ്യമമാണ് കവിത. കവിതയുടെ രൂപഭാവ വൃത്ത താള ലയങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും വിവാദങ്ങളും വ്യത്യസ്ത കാലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കവിതയ്ക്ക് നിയതമായ രൂപഘടനകള്‍ അനിവാര്യമല്ലെന്ന നിലപാടുകള്‍ പ്രബലമായ വര്‍ത്തമാനകാലത്തിലൂടെയാണ് മലയാള കവിത കടന്നുപോകുന്നത്. പ്രാചീനം നവോത്ഥാനം ആധുനികം കാല്പനികം ഉത്തരാധുനികം എന്നീ ഘട്ടങ്ങളിലൂടെ മലയാളകവിത അതിന്റെ കരുത്തു പ്രകടിപ്പിക്കുകയുണ്ടായിട്ടുണ്ട്. കവിതയിലൂടെ വിപ്ലവം സൃഷ്ടിച്ച കുമാരനാശാന്‍ കാല്പനികാനുഭൂതിയുടെ അംശങ്ങള്‍ നിറച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിച്ച വയലാര്‍ പ്രകൃതിയുടെ നൈര്‍മ്മല്യത്തെ ഭാവസുന്ദരമായി ആവിഷ്‌കരിച്ച തിരുനല്ലൂര്‍ യുഗപരിവര്‍ത്തനത്തിന്റെ കവിയായ എന്‍ വി കൃഷ്ണവാര്യര്‍ നിയമലംഘകനായ കവി അയ്യപ്പപ്പണിക്കര്‍ പാരമ്പര്യ നിഷേധിയായ ബാലചന്ദ്രന്‍ ചുള്ളിക്കാട് രചനയില്‍ കനല്‍ച്ചൂടുകള്‍ നിറച്ച കുരീപ്പുഴ ശ്രീകുമാര്‍ സ്‌ത്രൈണ സങ്കല്പനങ്ങളുടെ രാഷ്ട്രീയത്തെ എഴുതുന്ന വിജയലക്ഷ്മി എന്നിവരുടെ രചനാലോകത്തെ ആഴത്തില്‍ അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് മലയാള കവിത പരിണാമങ്ങളിലൂടെ. കവിതാസ്വാദകര്‍ക്കും ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും വളരെയധികം ഉപകാരപ്പെടുന്ന കൃതി.