വയനാടൻ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യമാർന്നതുമാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ വത്സലയുടെ കഥകൾ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയിൽ അസാധാരണ വൈഭവം ആ തൂലിക പ്രദർശിപ്പിക്കുന്നു. പെണ്മനസ്സിന്റെയും ആണ്മനസ്സിന്റെയും സഞ്ചാരപഥങ്ങൾ ഒരു പോലെ വത്സലക്കു മനഃപാഠമാണ്. കവിത തുളുമ്പുന്ന വത്സലയുടെ ഭാഷ സിലേക്കു തുല്യം തീക്ഷണവുമാണ്. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും ആ ഭാഷ ഉൾക്കൊള്ളുന്നു. വത്സലയുടെ ബ്രിഹത്തായ കഥാപ്രപഞ്ചത്തിന്റെ ഒരു പരിച്ഛേദം ഈ സമാഹാരം കാഴചവെക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.