*COD & Shipping Charges may apply on certain items.
Review final details at checkout.
₹160
All inclusive*
Qty:
1
About The Book
Description
Author
ഗ്രാമമാണ് ശ്രീമതി രജനി സുരേഷിന്റെ കഥാഭൂമിക. വള്ളുവനാടൻ ഗ്രാമം. ഗ്രാമത്തിലെ പഴയ തറവാടുകളും അവയെ ചുറ്റിപ്പറ്റി കഴിഞ്ഞുകൂടുന്ന കുറേ മനുഷ്യരുമാണ് പല കഥകളുടെയും പ്രചോദനം. അതുകൊണ്ടു തന്നെ ഈ കഥകൾ ഒരു പ്രദേശത്തിന്റെ ചരിത്രവുമായിബന്ധപ്പെട്ടുകിടക്കുന്നു. വള്ളുവനാടൻ പ്രദേശത്തെ ഭാഷയാണ് കഥകളിൽ പൂത്തിരി കത്തിച്ചതുപോലെ നിറഞ്ഞുനിന്ന് കതിർ ചൊരിയുന്നത്. ആ ഭാഗത്തെ ചില നാടൻ പ്രയോഗങ്ങളും ഈ കഥകൾക്ക് ആഭരണച്ചന്തം നൽകുന്നു. കഥാകാരി കണ്ടും പരിചയിച്ചും ഹൃദിസ്ഥമാക്കിയ നിരവധി മനോഹരദൃശ്യങ്ങളെയും സന്ദർഭങ്ങളെയും അതിവിദഗ്ദ്ധമായി കഥകളിൽ ചേർത്തിണക്കിയിരിക്കുന്നു.