ഭാവാവിഷ്ക്കാരത്തിൽ ചാരുത പുലർത്തുന്ന രചനകളാണ് മോഹൻ കുമാർ കുഴിത്തുറയുടേത്. ലളിത ജീവിത വ്യാഖ്യാനങ്ങളാണവ. ദൈനംദിന ജീവിതവ്യഥകളിൽ നിന്ന് പ്രമേയം ഉൾക്കൊണ്ട് എഴുതിയ കവിതകൾക്ക് നൈർമല്യമുണ്ട്. ഭാവതീവ്രതയും ചാരുതയുമാർന്ന ശൈലിയാണ് മോഹൻകുമാർ എസ്. കുഴിത്തുറയുടേത്. ഏതൊരു വായനക്കാരനെയും ക്ലേശം കൂടാതെ ഭാവത്തോടടുപ്പിക്കുന്ന അസാമാന്യ കാന്തികശക്തി ഈ കവിതകളുടെ കരുത്താണ്.