Mandhyam thozhililayima prathirodham

About The Book

ഇന്ത്യ കടുത്ത മാന്ദ്യത്തെയും തൊഴിലില്ലായ്മയെയും അഭിമുഖീകരിക്കുന്നു. ചാക്രികമായി വന്നുപോകുന്ന ഒരു പ്രതിഭാസമായല്ല സ്ഥായിയായ ചില സവിശേഷതകളുള്ള പ്രതിസന്ധിയാണിതെന്ന് ലോക പ്രസിദ്ധ അര്‍ത്ഥശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. സാര്‍വ്വദേശീയ സാഹചര്യങ്ങളില്‍നിന്നും പിറവിയെടുത്തതും ഇന്ത്യന്‍ സവിശേഷതകള്‍ ഏറെയുള്ളതുമായ ഈ പ്രതിസന്ധി അടിത്തട്ടിലെ മനുഷ്യരുടെ ജീവിതത്തെ ഞെരിച്ചമര്‍ത്തുന്നു. പൊതുമേഖലയെ സ്വകാര്യവല്ക്കരിക്കുന്ന പ്രക്രിയ ശക്തമായി. കാര്‍ഷികമേഖലയുടെ തകര്‍ച്ചയും വ്യാവസായിക തകര്‍ച്ചയും പൊതുവിലുള്ള മാന്ദ്യവും തൊഴില്‍മേഖലയെ തകര്‍ക്കുകയാണ്. ഈ നയങ്ങളുടെ ഉള്ളറകളിലൂടെ സ ഞ്ചരിക്കുകയാണ് പ്രമുഖ അര്‍ത്ഥശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകരും ഈ ഗ്രന്ഥത്തില്‍. പ്രതിരോധം സൃഷ്ടിക്കാന്‍ തയ്യാറാകുന്നവര്‍ക്കുള്ള ഒരു കൈപ്പുസ്തകമാണിത്. ഇതില്‍ വന്നിട്ടുള്ള ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ ലേഖകരുടെ സ്വതന്ത്ര അഭിപ്രായങ്ങളാണ്. ഉദാരവല്ക്കരണ നയങ്ങള്‍ക്ക് തുടക്കമിട്ട ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ലേഖനം അതിലുള്ള സവിശേഷമായ നിരീക്ഷണങ്ങള്‍ കണക്കിലെടുത്ത് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലേഖനങ്ങള്‍ സമാഹരിച്ച് എഡിറ്റ് ചെയ്ത ഡോ. കെ എന്‍ ഹരിലാലിനും ഡോ. കെ എസ് പ്രദീപ്കുമാറിനും ചിന്തയുടെ കൃതജ്ഞത.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE