മഞ്ജുഷ' 'മഞ്ജരി' 'മഞ്ജിമ' 'മഞ്ജുതര' 'മഞ്ജുഹാരം' എന്നീ അഞ്ച് ഗാനസമാഹാരങ്ങൾക്കൊപ്പം ഇപ്പോഴിതാ 236 ഗാനങ്ങൾ അടങ്ങുന്ന 'മഞ്ജീരം' എന്ന ആറാമത്തെ ഗാനസമാഹാരവും. മൊത്തം 1527 ഗാനങ്ങൾ ആറുവർഷത്തിനുള്ളിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. കൂടാതെ രണ്ട് നോവലുകളും ഇതേ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചു.ഏത് വിഷയവും ഏറെ പഠിച്ച് തന്മയത്വത്തോടും ആശയവിനിമയഹൃദ്യതയോടും ഈരടികളാക്കിമാറ്റാൻ പ്രഭാവവും പ്രാഭവവും ആർജ്ജിച്ച ഗാനരചയിതാവാണ് രാജ്പണിക്കർ ശാസ്‌തമംഗലം. കഴിഞ്ഞകാല സമാഹാരങ്ങളിലെന്നപോലെ ഇതിലും വിഷയത്തിൻ്റെ വൈവിദ്ധ്യം ആരേയും വിസ്‌മയിപ്പിക്കും. എന്തിനേറെ പറയുന്നു അടുത്തകാലത്തുണ്ടായ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ 'ചാലിയാർ' എന്ന ഗാനംപോലും ഈ കൃതിയിൽ വായിക്കാം. ആശയസമ്പുഷ്‌ടവും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവയുമാണ് ഏതൊരു ഗാനവും. ചില ഗാനങ്ങളിൽ ആദ്യാക്ഷരപ്രാസവും അന്ത്യാക്ഷരപ്രാസവും ഒരുപോലെ സമ്യക്കായി കടന്നുവന്നിട്ടുണ്ട്. പാട്ടുകൾക്ക് മിക്കതിനും വേണമെങ്കിൽ ചിട്ടപ്പെടുത്താനാവശ്യമായ രാഗമോ രാഗങ്ങളോ തുടക്കത്തിൽ കൊടുക്കുക ഈ ഗാനരചയിതാവിൻ്റെമാത്രം സവിശേഷതയാണ്. രാഗങ്ങളെക്കുറിച്ചുള്ള അറിവാണ് അതിന് അദ്ദേഹത്തെ സന്നദ്ധനാക്കുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.