... ഇത് അദ്ദേഹത്തിൻ്റെ അഞ്ചാമത്തെ ഗാനസമാഹാരമാണ്. ആദ്യം 'മഞ്ജുഷ' പിന്നീട് 'മഞ്ജരി' 'മഞ്ജിമ' 'മഞ്ജുതര' എന്നിവയും ഒടുവിലായി 'മഞ്ജുഹാര'ത്തിൽ എത്തിനില്ക്കുന്നു അദ്ദേഹം. ഏറ്റവും വലിയ തമാശയെന്താണെന്നുവച്ചാൽ കഴിഞ്ഞ നാലെണ്ണത്തിനുമെന്നപോലെ പഞ്ചകകൃതിക്കും ഉപക്രമണിക രചിക്കാൻ അദ്ദേഹം ഏല്പിച്ചത് എന്നെയാണ്.... ഈ സമാഹാരത്തിലെ 250 ഗാനങ്ങളിൽ നല്ലൊരുപങ്കും ഈശ്വരവിശ്വാസത്തിൽ അധിഷ്‌ഠിതമാണ്. സരസ്വതീദേവിയെക്കുറിച്ചുമാത്രം മുപ്പതിലേറെ ഗാനകുസുമങ്ങൾ 'മഞ്ജുഹാര'ത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.രാജ്പണിക്കരുടെ പ്രാസപ്രയോഗചാതുര്യം എപ്പോഴും മതിപ്പുളവാക്കുന്ന തരത്തിലാണ്. ഏത് ഗാനത്തിലും അതിൻ്റെ ഗുണഫലം നമുക്ക് അനുഭവപ്പെടും. ഈ കൃതിയിൽ എഴുത്തച്ഛനെക്കുറിച്ചുള്ള ഇരുപതിലേറെ പാട്ടുകളാണ് രാജ്‌പണിക്കർ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്‌തം; അർത്ഥപൂർണ്ണം. ഭക്തിക്ക് മുൻതൂക്കം കൊടുക്കുമ്പോഴും ഈ രചയിതാവിന് പ്രണയം അന്യംനില്ക്കുന്ന വിഷയമല്ല. പ്രണയഗാനങ്ങളും ഈ കൊച്ചുകൃതിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 'മഞ്ജുഹാര'ത്തിലും വിഷയങ്ങളുടെ ധാരാളിത്തം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.ശരിയാണ് നമ്മുടെ പെറ്റമ്മയ്ക്ക് തുല്യമായ ഭാഷാദേവിക്ക് ചാർത്തിക്കൊടുക്കുന്ന മഞ്ജുഹാരമാണ് ഈ കൃതി. ഇതിലെ ഗാനപുഷ്‌പങ്ങൾ അഴകാർന്നതും സുഗന്ധവാഹിയുമാണ്. മഹാവിഷ്‌ണുവിൻ്റെ മാറിലെ വനമാലപോലെ ഈ മാല്യവും കൈരളിയെ കൂടുതൽ പ്രശോഭിപ്പിക്കട്ടെ. അങ്ങനെ ഈ ഗാനരചയിതാവ് നാൾക്കുനാൾ അക്ഷരപുണ്യം നേടട്ടെ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.