ഈ സമാഹാരത്തിലെ ഗാനങ്ങളുടെ വൈവിദ്ധ്യം ആരെയും അത്ഭുത പ്പെടുത്തും. അനുകരണത്തിൻ്റെ അനുരണനം ഒരിടത്തും മുഴങ്ങാത്തതാ ണ് ഇങ്ങനെ ഉറപ്പിച്ചു പറയാൻ എന്നെ പ്രേരിപ്പിച്ചത്. തികച്ചും മൗലികമായിരി ക്കണം തന്റെ ചിന്തയും ഗാനവുമെന്ന നിഷ്കർഷ അദ്ദേഹം ആദ്യന്തം പുലർത്തിയിട്ടുണ്ട്. കർണ്ണാടക രാഗങ്ങളെക്കുറിച്ചുള്ള ഏതാനും ഗാനങ്ങളെഴുതി അവയുമായുള്ള ബാന്ധവം അദ്ദേഹം വെളിപ്പെടുത്തിയി രിക്കുന്നു. ഭക്തിഗാനങ്ങൾ കൂടുതലാ യുള്ള ഈ കൃതിയിൽ താരതമ്യേന പ്രേമഗാനങ്ങൾ കുറവാണ്. എന്നാൽ ഉള്ളവ കുറവു പരിഹരിക്കാൻ പര്യാപ്തമാണ്.