*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ഇടയ്ക്കിടെ ഉണര്‍ന്നു വരുന്ന മരണയോര്‍മ്മകളില്‍ ആകുലരാകാത്തവര്‍ വിരളമായിരിക്കും. ഈ നോവലിലെ പ്രധാന കഥാപാത്രമായ വിശ്വനാഥന്‍ മരണാനന്തരം അനുഭവിക്കുന്ന മനോവ്യഥയാണ് ഇതിലെ മുഖ്യ പ്രമേയം. ജ്ഞാന രൂപങ്ങളുടെ അലങ്കാരമായി മാറാനല്ല മറിച്ച് സത്യത്തിന്റെ കവാടമായിത്തീരാനാണ് ഇതിലെ ഇതിവൃത്തം പാകപ്പെടുത്തുന്നത്. പ്രണയം അടിക്കൊഴുപ്പായി ഉണ്ട് താനും. മലയാളത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആഖ്യാന രീതിയാണ് ഇതില്‍ നോവലിസ്റ്റ് പ്രയോഗിച്ചിട്ടുള്ളത്. കാലത്തെ പകുത്തെടുത്ത് ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കി സ്വയം സംസാരിക്കാനുള്ള അവസരം നല്‍കുക വഴി അവരുടെ മനോഗതം വായനക്കാരനെ ബോധ്യപ്പെടുത്താനുള്ള അവകാശം നല്‍കിയിരിക്കുന്നു. ഇത് വായിച്ചവസാനിപ്പിക്കുമ്പോള്‍ മരണവും അതുത്പാദിപ്പിക്കുന്ന വികാരവും വായനക്കാരനെ പിന്തുടരും. ത്വരിതഗതിയിലുള്ള തീരുമാനമുണ്ടാക്കുന്ന ദാര്‍ശനിക വിലയിരുത്തലുകള്‍ ആത്മനിഷ്ഠമല്ലെന്ന് ബോധ്യമാകും. ഓരോ കഥാപാത്രവും വേറിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ചിലത് മനസില്‍ ഒട്ടിനില്‍ക്കും. ഇതൊരു സങ്കീര്‍ത്തനം പോലെ ആഴം തീര്‍ക്കുന്നത് തീര്‍ച്ചയായും അതിന്റെ രചനാ കൗശലം കൊണ്ടു തന്നെയാണ്.