പൂർണമായി ജീവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം മാത്രമാണ് വാസ്തവത്തിൽ മരണഭയമുളളത്. നിങ്ങൾ ശരിക്കും ജീവിച്ചുകൊണ്ടിരിക്കുന്നവനാണെങ്കിൽ അപ്പോൾ നിങ്ങൾ മരണത്തെ സ്വാഗതം ചെയ്യും. അപ്പാൾ യാതൊരു ഭയവും ഉണ്ടാവുകയില്ല. നിങ്ങൾ ജീവിതം അറിഞ്ഞു കഴിഞ്ഞു. ഇപ്പോൾ നിങ്ങൾ മരണത്തെക്കൂടി അറിയുവാൻ ആഗ്രഹിക്കും. എന്നാൽ നാമെല്ലാം ജീവിതത്തെ ഭയപ്പെടുന്നുമുണ്ട്. എന്തുകൊണ്ടെന്നാൽ നാം അതിനെ അറിഞ്ഞിട്ടില്ല. നാം അതിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്നിട്ടില്ല. ഇതാണ് ആ മരണഭീതിക്കു കാരണം ആഴത്തിലുള്ള ഈ മഹാഭീതിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ അതിനെ വലിച്ചറിയുവാനും ശുദ്ധികരിക്കുവാനും സാധ്യമാകൂ അങ്ങിനെ മാത്രമേ അതിൽനിന്നും പുറത്തു കടക്കുവാനും കഴിയുകയുള്ളൂ.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.