“രാജ്യത്തെ ഞെട്ടിച്ച പോലീസ് സ്റ്റേഷന് ആക്രമണത്തെ മുഖ്യമന്ത്രി കാരൂര് ജയരാജന് ശക്തമായി അപലപിച്ചു. വിധ്വംസക ശക്തികള് രാജ്യത്തെ ശിഥിലമാക്കാന് ശ്രമിക്കുന്ന ഇത്തരം പ്രവര്ത്തനങ്ങളെ സര്ക്കാര് അടിച്ചമര്ത്തുമെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. അല്പ സമയത്തിനകം തന്നെ ആഭ്യന്തരമന്ത്രി വഹാബ് സംഭവസ്ഥലം സന്ദര്ശിക്കുന്നതാണ്. സ്റ്റേഷന് ആക്രമിച്ച മാവോയിസ്റ്റിനെ തപ്പി പോലീസ് വല വിരിച്ചിരിക്കുന്നു. നാളെ വയനാടു നിന്നും തണ്ടര്ബോള്ട്ടിന്റെ സെപ്ഷ്യല് വെപ്പണ് ഗ്രൂപ്പ് എത്തുന്നതാണ്.” റിപ്പോര്ട്ടര്മാര് തൊണ്ട പൊട്ടുമാറുച്ചത്തില് അലറിവിളിച്ചു കൊണ്ടിരുന്നു. സ്റ്റേഷനകത്ത് എഡിജിപി രത്നമ്മ അടങ്ങുന്ന വന് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. പ്രതികാരം അത് വീട്ടാനുള്ളതാണ്. അതിന് ധര്മവുമില്ല നീതിയുമില്ല. ഒരു പോലീസ് സേനയേയും ഭരണകൂടത്തേയും തറപറ്റിക്കാന് വെറും സാധാരണക്കാരനായ അവനെപ്പോലെ മറ്റാര്ക്കാണ് കഴിയുക. കേരളത്തെ കൈയിലെടുത്ത് അമ്മാനമാടിയ അധോലോക നായികയായ ആ സ്വപ്നസുന്ദരിയെ കീഴടക്കാന് അവനെങ്ങനെയാണ് കഴിഞ്ഞത്. അവന് നായകനോ അതോ വില്ലനോ?സിനിമയാകാന് പോകുന്ന ‘സീക്രട്ട് ഏജന്റ് ജാനകി ബ്ലാക്ക് നൈറ്റ് ഗൗണ് തുടങ്ങിയ ഹിറ്റ് പുസ്തകങ്ങള് കൂടാതെ ബിള് മര്ഡര് മന്ദാരയക്ഷി മാരിയമ്മന് തെരുവ് വെല്കം റ്റു കൊച്ചി ഹണി ട്രാപ്പ് തുടങ്ങിയ പ്രശസ്ത ക്രൈം ത്രില്ലര് നോവലുകളുടെ രചയിതാവായ വിനോദ് നാരായണന്റെ തൂലികയില് നിന്നും പുതിയൊരു ക്രൈം ത്രില്ലര് നോവല്. ഈ പുസ്തകത്തിന്റെ പ്രിന്റഡ് എഡിഷന് ആമസോണിലും നൈനബുക്സിലും ലഭിക്കും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.