'അര്‍ഷാദ് ബത്തേരിയുടെ കഥാലോകം സ്വന്തം ജീവിതവും അനുഭവങ്ങളും നിറഞ്ഞതാണെന്ന് അനുമാനിക്കാം. 'കറുത്ത ഭൂപടത്തിലെ പക്ഷി' എന്ന കഥ നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം കാണിച്ച് എന്നെ അസ്വസ്ഥയാക്കി. ഒരമ്മയും ഒരിക്കലും ഉറങ്ങുന്നില്ല. ഉണര്‍ത്തിയും ഉറക്കിയും ഓര്‍മപ്പെടുത്തിയും ജീവിതത്തിന്റെ പല്ലക്ക് ഏറ്റപ്പെടാന്‍ വിധിക്കപ്പെടുകയാണെന്ന് പറയുന്ന 'കടലിന്റെ ആഴത്തിലേക്ക്' എന്ന കഥയിലെ അമ്മയെക്കുറിച്ചുള്ള ഇത്ര നല്ല നിര്‍വചനം മറ്റെവിടെയും വായിച്ചിട്ടില്ല.''