*COD & Shipping Charges may apply on certain items.
Review final details at checkout.
₹1170
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ബൂര്‍ഷ്വാസി അതിനു പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാംതന്നെ എല്ലാ ഫ്യൂഡല്‍ 'പാട്രിയാര്‍ക്കല്‍' (ഗോത്രാ ധിപത്യ) അകൃത്രിമ ഗ്രാമീണബന്ധങ്ങള്‍ക്കും അറുതിവരുത്തി. മനുഷ്യനെ അയാളുടെ 'സ്വാഭാവികമേലാളന്മാരു'മായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു നിഷ്‌കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ ഹൃദയശൂന്യമായ 'റൊക്കം പൈസ'യൊഴികെ മറ്റൊരു ബന്ധവും അതു ബാക്കിവച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ഥമായ വീരശൂരപരാക്രമങ്ങളുടെയും മൂഢമതികളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അതു സ്വാര്‍ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യത്തില്‍ അലിയിച്ചു. അലംഘനീയങ്ങളായ അസംഖ്യം പ്രത്യേകാവകാശങ്ങളുടെ സ്ഥാനത്ത് അത് ഹൃദയശൂന്യമായ ഒരൊറ്റ അവകാശത്തെ--സ്വതന്ത്രവ്യാപാരത്തെ--പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മതപരവും രാഷ്ട്രീയവുമായആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മാര്‍ക്‌സും എംഗല്‍സും എഴുതിയ കുറിപ്പുകളുടെയും ലേഖനങ്ങളുടെയും അപൂര്‍വസമാഹാരംമതം വര്‍ഗസമൂഹത്തില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ദര്‍ശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം.സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേല്‍പ്പുരയും മാര്‍ക്‌സിസ്റ്റ് പരികല്‍പ്പനകളാണ്.അടിത്തറ- മേല്‍പ്പുര സിദ്ധാന്തത്തില്‍ മതം മേല്‍പ്പുരയുടെ ഭാഗമാണ്. ശാസ്ത്രീയ വീക്ഷണവും മതവും തമ്മില്‍ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ദര്‍ശിക്കാം