കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ എന്ന നില യിലും ചെറുതെങ്കിലും ഒരു സ്വതന്ത്രപരമാധികാര രാഷ്ട്ര ത്തിന്റെ തലവൻ എന്ന നിലയിലും ലോകമെങ്ങും ആദര വോടെ കാണുകയും കേൾക്കുകയും ചെയ്യുന്ന ആളാണ് മാർപ്പാപ്പ.വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാ ത്തലത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പയെക്കുറിച്ച് ഡോ. സെബാസ്റ്റ്യൻ പോൾ എഴുതുന്നത്. ആഗോളവല്ക്കരണ ത്തോടുള്ള വിപ്രതിപത്തിയും ലോകദരിദ്രശാടും അഭയാർത്ഥികളോടുമുള്ള പ്രതിപത്തിയും ഫ്രാൻസിസ് മാർപ്പാ പ്പയെ ലോകത്തിനു പ്രിയങ്കരനാക്കുന്നു.മാർക്‌സിസ്റ്റ് പാപ്പ എന്ന് പലരും കടത്തിപ്പറഞ്ഞിട്ടുള്ള പ്രിയങ്കരനായ മാർപ്പാപ്പയെക്കുറിച്ച് പ്രിയങ്കരമായ ശൈലി യിൽ ഡോ. സെബാസ്റ്റ്യൻ പോൾ കുറിച്ചുവയ്ക്കുന്ന ഈ മഹദ്ഗ്രന്ഥം വായനക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കു മെന്ന് ഞങ്ങൾക്കുറപ്പുണ്ട്.