ഒറ്റ തിരിഞ്ഞു നടക്കുന്നവരേയും ഏകാന്തതയുടെ ഇരുട്ടില്‍ കതിന പൊട്ടിച്ച് നിലാവുണ്ടാക്കുന്നവരേയും വി.എച്ച്. നിഷാദിന്റെ കഥകള്‍ ഒരു നിയോഗംപോലെ പിന്തുടരുന്നു. ഏകരായി നടക്കുമ്പോഴും ഒരാളിന്റെ ഒരാള്‍ക്കൂട്ടമാണവര്‍. ജീവിക്കുന്ന കാലത്തില്‍ മാനുഷികതയുടെ വെള്ളം കലര്‍ത്തി അതിനെ കൂടുതല്‍ തെളിവുള്ളതാക്കാന്‍ അവര്‍ കഠിനപ്രയത്‌നം ചെയ്യുന്നു. മാസ്‌കുകളുടെ നൃത്തം ഗുണ്ട ആകാശത്തിലെ നക്ഷത്രങ്ങള്‍ പറഞ്ഞ പുതിയ ജാക്ക് ആന്റ് ജില്‍ കഥ മരമാണ് മറുപടി... തുടങ്ങി പന്ത്രണ്ട് കഥകളുടെ സമാഹാരം. ഒപ്പം ദീര്‍ഘസംഭാഷണവും.