ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ നാം പലപ്പോഴും കാണാന്‍ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓര്‍മ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധര്‍മ്മമാണ് ഈ ലേഖനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ലേഖനങ്ങള്‍ എന്നല്ല ശരിക്കും ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക. ഒരു കാഴ്ചയില്‍ നിന്ന് അനുഭവങ്ങളിലേക്കും ഓര്‍മ്മയിലേക്കും ഗൃഹാതുരത്വത്തിലേക്കും ഇറങ്ങിനടക്കുകയാണ് ഫൗസിയ ചെയ്യുന്നത്. ആ നടപ്പില്‍ അറിയാതെ നാമും കൂടെ കൂടുന്നു. ആ ഓര്‍മ്മയെഴുത്ത് നമ്മുടെ ചില ഓര്‍മ്മകളേയും തൊട്ടുണര്‍ത്തുന്നു. സമാനമായ അനുഭവങ്ങളിലൂടെ നടന്നത് നമ്മേയും അമ്പരപ്പിക്കുന്നു. അങ്ങനെയാണ് ഈ പുസ്തകം നമ്മുടെ കൂടി പുസ്തകമായി മാറുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.