മനുഷ്യനെയും ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ഭൂമിയെത്തന്നെയും സ്വാധീനിക്കുന്ന ഒരു വമ്പിച്ച ഭൗതിക പ്രതിഭാസമാണ് മഴ. മഴയെ നാം സന്തോഷത്തോടെയാണ് വരവേല്ക്കുന്നത് എന്നാല്‍ മഴയോടൊപ്പം ഇക്കാലത്ത് നിരവധി രോഗങ്ങളും മനുഷ്യരെ സമീപിക്കുന്നു. മഴക്കാലരോഗങ്ങളായ ജലദോഷം മുതല്‍ ന്യൂമോണിയ വരെയും പകര്‍ച്ചപ്പനികളായ ഡെങ്കിപ്പനി മുതല്‍ ചിക്കുന്‍ ഗുനിയ വരെയും നമ്മുടെ ആരോഗ്യത്തിനു ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.