മനോവികാരത്തിന്റെ മുളപൊട്ടലിൽ ആത്മഹത്യ ചെ യ്യുന്ന അനുഭവങ്ങൾക്ക് ആയുസ്സിന്റെ ദൈർഘ്യം കുറയും. ആത്മാവിന് പ്രചോദനവും അന്തരീക്ഷ ത്തിന് അലങ്കാരവും വേണ്ടുവോളം ഉണ്ടങ്കിൽ വള്ളിയിൽ പടർന്നുകയറുന്ന വരികൾ വഴിതെറ്റാതെ ഇറങ്ങിവരും. നോവിന്റെ ഉൾക്കാമ്പ് ഉയിര് തട്ടി ഉയർ ത്തെഴുന്നേൽക്കുമ്പോൾ മോഹമിഴികൾ ഇനിയും മിഴിവാർന്നുറങ്ങുമോ? മൗനത്തിന് മോക്ഷം മൊഴിവ ഴിയാകുന്നത് ഹൃദയാഘോഷമാണ്.