ജീവിതത്തിന്‍റെ ഊഷ്മാവ് കാത്തുസൂക്ഷിക്കുന്ന കഥകള്‍. എം. രാജീവ് കുമാറിന്‍റെ കഥയെഴുത്തിന്‍റെ ഉത്തരാര്‍ദ്ധമാണിത്. 2015 മുതല്‍ എഴുതിയ കഥകള്‍. അനാവശ്യഭാരങ്ങളില്ലാതെ തെന്നിനീങ്ങുന്ന ഭാഷയില്‍ ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെ നിര്‍ദ്ധാരണം ചെയ്യുന്ന കഥകള്‍. ഇതിലൂടെ കാലവും ചരിത്രത്തിന്‍റെ അടരുകളും കീഴ്മെല്‍ മറിയുന്നതുകാണാം. പുനസൃഷ്ടിക്കപ്പെടുന്ന കഥകള്‍ ഭാവനയുടെ സമാന്തരചരിത്രം ചരിക്കുന്നവയാണ്. മനുഷ്യനെത്തൊടുന്ന 57 കഥകള്‍.