മലയാളത്തിന്റെ അനുഗൃഹീതനായ എഴുത്തുകാരൻ എം. ടി വാസുദേവൻ നായർ ഓർമയായിരിക്കുന്നു. വാക്കുകളു ടെ വൻമരം വിട പറഞ്ഞപ്പോൾ തീർത്തിട്ടു പോയ മഹാ ശ്യൂന്യത അങ്ങനെ തന്നെ കിടക്കുന്നു. ഇനി ചെയ്യാനു ള്ളത് അദ്ദേഹത്തിൻ്റെ കൃതികൾ വായിക്കുക ഓർമകൾ നിലനിർത്തുക എന്നതൊക്കെയാണ്.എം.ടിയെക്കുറിച്ച് പേരക്ക ബുക് പുറത്തിറക്കുന്ന മൂന്നാമത് പുസ്തകമാണിത്. ഒന്ന് അദ്ദേഹം ജീവിച്ചിരി ക്കുമ്പോൾ അദ്ദേഹത്തിന്റെ ആശീർവാദത്തോടെ തന്നെ യായിരുന്നു എം.ടിയുടെ എഴുത്തുപുര. രണ്ടു പുസ്‌തക ങ്ങൾ മരണ ശേഷവും. എം.ടി വായിച്ചു തീരാത്തൊരു പുസ്തകമാണ് രണ്ടാമത്തേത്.മൂന്നാമത്തേതാണ് പ്രകാശൻ കരിവെള്ളൂർ എഴുതിയ ഈ കൃതി. അദ്ദേഹത്തെ സ്വാധീനിച്ച എം.ടിയെക്കുറിച്ചാ ണ് പ്രകാശൻ എഴുതുന്നത്. വളരെ മനോഹരമായ ഭാഷ യിൽ ഒരു ഇതിഹാസകാരനെ അദ്ദേഹം വായിക്കുന്നു. ആഴത്തിൽ വിലയിരുത്തുന്നു.അതേക്കുറിച്ച് അവതാരികയിൽ ഇ പി രാജഗോപാലൻ വിശദമായി കുറിക്കുന്നതിനാൽ വിശദീകരണം ആവശ്യ മില്ല. ഈ പുസ്തകവും മഹാനായ എഴുത്തുകാരൻ്റെ ഓർ മകൾക്കു മുമ്പിൽ സവിനയം സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.