മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍ (ISBN: 9789348125569) by എം. പ്രഭാകരന്‍ തമ്പി കൃത്രിമമില്ലാത്ത പ്രണയനോവല്‍. അഭിജാതമായ അന്തസ്സുറ്റ പ്രണയം. പരസ്പരം അങ്ങേയറ്റം ബഹുമാനമുണ്ട് പ്രണയിതാക്കള്‍ക്ക്. തങ്ങളുടെ പ്രവൃത്തികള്‍ പരസ്പരമോ ചുറ്റുമുള്ളവരെയോ പോറലേല്‍പ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെയും പ്രണയമോ എന്ന് ചോദ്യം വരാം. അങ്ങനെയുമുണ്ട് പ്രണയം എന്നാണ് ഉത്തരം. പരിപാകമായ ഒന്ന്. പ്രണയത്തിലാണ് ഏറ്റവുമധികം സ്വാര്‍ത്ഥത അടങ്ങിയിരിക്കുന്നത്. അതില്ലാതെയും പ്രണയമാകാം. വിശുദ്ധിയാണ് ഈ പുസ്തകത്തിന്റെ പ്രപഞ്ചം. നന്മയുടെ നെയ്ത്തിരിവെട്ടമാണ് അക്ഷരങ്ങളില്‍. അതിനാല്‍ ഏത് ഇരുട്ടിലിരുന്നും ഇത് വായിക്കാം. അവ സ്വയമേ തിളങ്ങുന്നതാണ്. ജി.ആര്‍. ഇന്ദുഗോപന്‍ (അവതാരികയിൽ)
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.