ഇന്ന് പരക്കെ പ്രയോഗിച്ചുകാണുന്ന ഗിമ്മിക്കുകള്‍ തീരെയില്ലാതെ എഴുതപ്പെട്ട കഥകളാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത് കഥ പറച്ചലിന്റെ ഏതോ ചില ഘട്ടങ്ങളില്‍ വായനക്കാരന്റെ ഉള്ളിലാണ്. വായനയുടെ ആരംഭത്തില്‍ ഇടുങ്ങിയത് എന്ന് തോന്നിയേക്കാവുന്ന എന്നാല്‍ കഥാവഴിയില്‍ അതിവിശാലമെന്ന തിരിച്ചറിവുകള്‍ നമുക്ക് സമ്മാനിക്കുന്ന എഴുത്തുവിദ്യ ഈ സമാഹാരത്തിലെ പല രചനകളിലും കണ്ടെടുക്കാം. അതോടൊപ്പം സമൂഹത്തിന്റെ ചില നവ പ്രവണതകളുടെ നേര്‍ക്ക് ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ തൊടുത്തുവിടുന്നുമുണ്ട്. കേവലം ഭാവനാസൃഷ്ടിയില്‍ ഊന്നി നിരത്തപ്പെടുന്ന കഥാപാത്രങ്ങളേക്കാള്‍ നമുക്ക് പരിചയമുള്ള ചിലരേയാവും ഇവിടെ നമ്മള്‍ കണ്ടുമുട്ടുക. കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍