സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റത്തിന് അനുസൃതമായി സമുദായപരിഷ്കരണം ലക്ഷ്യമാക്കികൊണ്ടു നാടകത്തിന്റെ രംഗഭാഷ മുതൽ എല്ലാ ഘടകങ്ങളും ണ്.കൃഷ്ണപിള്ള പരിവർത്തനത്തിന് വിധേയമാക്കി. ഭഗ്നഭാവനങ്ങളുടെ കഥ പറഞ്ഞുകൊണ്ട്അദ്ദേഹം സ്ത്രീയുടെ സ്വത്വബോധത്തെ ഊട്ടിയുറപ്പിച്ചു. സമൂഹത്തിന്റെ പുതുജീവിതക്രമങ്ങളെയും ജന്മാവകാശങ്ങളെയും ഉൾകൊള്ളുന്ന ഒരു ഉയർത്തെഴുന്നേല്പിന്റെ നാടകദർശനമാണ് എൻ കൃഷ്ണപിള്ളയുടെ നാടകങ്ങൾ.