എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ കളിയാ ടുന്നു. എവിടെ സ്ത്രീ പൂജിക്കപ്പെടുന്നില്ലയോ അവിടെ എല്ലാ ക്രിയക ളും വിഫലം തന്നെ. നമ്മുടെ രാഷ്ട്രം സ്ത്രീകൾക്ക് നൽകിയിരുന്ന സ്ഥാനം എത്ര മാത്രം പാവനവും ഉൽകൃഷ്ടവുമാണെന്ന് മനസ്സിലാക്കുവാൻ 'മനുസ് മൃതി'യിലെ ഈ ശ്ലോകം മാത്രം പഠിച്ചാൽ മത മതി. ആർഷഭാരതത്തിൽ സ്ത്രീകൾക്ക് എല്ലാ പൗരാവകാശങ്ങളും പുരുഷന്മാരോടൊപ്പമോ അതിൽ കൂടുതലായോ ലഭിച്ചിരുന്നു. വേദകാലത്ത് രാജാക്കന്മാർക്ക് ധർമമാർഗമുപദേശിപ്പാൻ ജാഗരൂകകളായിരുന്ന ബ്രഹ്മവാദിനികൾ ഉണ്ടായിരുന്നു. ജനകസദസ്സിലെ മൈത്രേയിയും ഗാർഗിയും വേദവി ത്തായ യാജ്ഞവല്‌ക്യനോട് നടത്തിയ സംവാദങ്ങൾ ലോകപ്രസിദ്ധ വുമാണ്. പുരാണ-ഇതിഹാസങ്ങളുടെ കാലമായപ്പോൾ സീത കുന്തി സാവിത്രി ശകുന്തള ദമയന്തി തുടങ്ങിയ സ്ത്രീരത്നങ്ങൾ എല്ലാ വേദികളിലും നിറഞ്ഞുനിന്നിരുന്നു. സ്വാതന്ത്യ്രത്തിന് തൊട്ടുമുമ്പുള്ള ഭാരതചരിത്രമെടുത്തുനോക്കിയാലും മീരാബായി ജീജാബായി ഝാൻ സിറാണി റാണി പത്മിനി റാണി ചെന്നമ്മ തുടങ്ങിയ മാതൃകാമഹി ളകൾ ചരിത്രത്തിൽ പരിലസിക്കുന്നുണ്ട്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.