കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് ബോംബെ നഗരത്തിൽ എത്തപ്പെടുന്ന ശ്രീധരൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെ നഗരത്തിൻ്റെ മുഖം അനാവരണം ചെയ്യുകയാണ് നോവലിസ്റ്റ്. കഥാപാത്രങ്ങളും സംഭവങ്ങളും ഇഴയടുപ്പത്തോടെ രസനീയമായി ആഖ്യാനം ചെയ്തിരിക്കുന്നു. നാഗരികതയുടെ വന്യതയും ക്രൂരതയും ചിത്രീകരിക്കുന്നതിനോടൊപ്പം കാരുണ്യത്തിന്റെ നീരുറവയും മഹാനഗരത്തിലെ ആശ്വാസമായിത്തീരുന്നു. മലയാളനോവലിൻ്റെ തിലകക്കുറിയായി വിളങ്ങുകയാണ് അരനൂറ്റാണ്ടു കഴിഞ്ഞ ഈ രചന. പാരായണ സുഖമുള്ള ഈ നോവൽ ആധുനികതയിൽ പിറന്ന സുകൃതമാണ്.ദുരൂഹ സമസ്യകളോ തത്ത്വചിന്തയോ ദാർശനിക പരിവേഷമോ ഇല്ലാത്ത മനോഹരമായ നോവൽ.