Nakshathrangal Kozhiyumbol by Joy Vazhayil (ISBN: 9789348125033) നക്ഷത്രങ്ങള്‍ കൊഴിയുമ്പോള്‍ ജോയ് വാഴയില്‍ ഒരു കവിതയിൽ വിതയ്ക്കപ്പെട്ട വിത്തുകൾ നമ്മിൽ മുളയ്ക്കുന്നത് ചിലപ്പോൾ നാം മരണശയ്യയിലാകുമ്പോഴായേക്കാം എന്നു പറയപ്പെട്ടിട്ടുണ്ട്. പോരാ മനസ്സിൽ കിടന്ന് അലിഞ്ഞലിഞ്ഞ് ലയിക്കുന്ന ചിലതിന്റെ പരമമായ സ്വാദ് എന്തെന്നറിയാൻ ചിലപ്പോൾ വാഴ്‌വിന്റെ നിർവഹണ സന്ധിയിലും നമുക്ക് ഒത്തില്ല എന്നുപോലും വരാം. സത്യാനന്തരകാലത്തിന് അപ്പുറവും പ്രപഞ്ചം ഉണ്ടാകും എങ്കിൽ അത് ഈ കവിത പോലെയുള്ള രചനകൾ കണ്ടവരുടേതു മാത്രമാകും എന്ന കാര്യം സാമാന്യബുദ്ധിയുള്ളവർക്ക് വളരെ എളുപ്പത്തിൽ ബോധ്യമാകും. ആലോചനാമധുരവും ഹൃദ്യവുമാണ് ''നക്ഷത്രങ്ങൾ കൊഴിയുമ്പോൾ'' എന്ന രചന. അനന്തകോടിയുഗങ്ങൾ നീണ്ട പ്രപഞ്ചകാലത്തെ സൂപ്പർ ഫാസ്റ്റ് മോഷനിൽ ഓടിച്ചു കാണിക്കുകയാണ് കവി. ഒരു മനുഷ്യായുസ്സിലെ മുഴുവൻ ആശയദാരിദ്ര്യത്തിനും പരിഹാരമാകാൻ ഈ നാലു വരി ധാരാളമല്ലേ? ക്ഷരനിബദ്ധമാണിങ്ങു സമസ്തമെ- നിരവു മണ്ണിന്റെ മെയ്യു മൂടുമ്പൊഴും വരിക നിങ്ങൾ വെളിച്ചം തിരയുന്ന മിഴികൾ കാണുമിങ്ങപ്പൊഴു മെപ്പൊഴും. സി. രാധാകൃഷ്ണൻ (അവതാരികയിൽ )
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.