ചാനല്‍വിപ്ലവത്തിലേക്ക് ലോകം/കേരളം മാറുന്നതിന് തൊട്ടുമുമ്പുള്ള കാലത്തെ കഥയാണ് നന്മകളാല്‍ സമൃദ്ധം. പ്രമുഖപത്രസ്ഥാപനത്തില്‍ സീനിയറെങ്കിലും ലക്ഷ്യശൂന്യനായി ജോലി ചെയ്യുന്ന സോളമനും പുതുതായി ട്രെയിനിയായെത്തുന്ന മീരയും തമ്മിലുള്ള പ്രേമവും ധൃതിവെച്ചുള്ള കല്യാണവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് നോവല്‍ വിഷയമാക്കുന്നത്. ക്രിസ്ത്യന്‍ പ്രേമസങ്കല്പത്തിലെ പരമനായകന്‍ സോളമന്റെ പേരും ഹൈന്ദവസങ്കല്പത്തിലെ പരമപ്രേമാര്‍ത്ഥിനി മീരയുടെ പേരുമാണ് മുഖ്യകഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജനപ്രിയ ഭാഷയിലെഴുതിയിരിക്കുന്ന നോവല്‍ പ്രേമം ദാമ്പത്യം ജോലി സ്ത്രീപുരുഷബന്ധങ്ങളിലെ സ്വാതന്ത്ര്യപ്രശ്‌നങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. സോളമന്റെ സഹപാഠിയും കള്ളനുമായ അയ്യപ്പന്റെ രംഗപ്രവേശം നോവലിന് അനുപമമായ ഒരു ലളിതജീവിതദര്‍ശനപാഠം പകരുകയും ചെയ്യുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.