Narayaneeyam Vrithanuvritha Paribhasha | by Ariyannur Unnikrishnan | Perakka Books

About The Book

മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ ഏറെ പ്രശസ്തമായ കാവ്യമാണ് നാരായണീയം. ഒരു പ്രാർഥന പോലെ ഭക്തിസാ ന്ദ്രമായ 1034 ശ്ലോകങ്ങളാണിത്. 1587ൽ എഴുതപ്പെട്ട സംസ്കൃ ത കൃതി. ഭാഗവത പുരാണത്തിലെ 18000 ശ്ലോകങ്ങളുടെ ചു രുക്കരൂപം നാരായണീയം നൽകുന്നു.വൃശ്ചിക മാസത്തിലാണ് ഈ കൃതി പൂർത്തിയായത് എ ന്നതിനാൽ വൃശ്ചികം 28 ന് നാരായണീയം ദിനമായി ആചരി ക്കപ്പെടുന്നുമുണ്ട്.മഹാകവിയെ വാതരോഗം വല്ലാതെ അലട്ടിയിരുന്നു. ഇതിൽ നിന്ന് മോക്ഷം ലഭിക്കുവാൻ സ്നേഹിതരുടെ ഉപദേശം സ്വീ കരിച്ച് ഗുരുവായൂരമ്പലനടയിൽ ചെന്നിരുന്ന് എഴുതിത്തുടങ്ങി. നൂറ് ദിനം കൊണ്ട് പൂർത്തിയാക്കി ഗുരുവായൂരപ്പന് സമർപ്പി ക്കുകയായിരുന്നു. ഒടുവിൽ വാതരോഗം മാറി എന്നും ഈ കാ വ്യത്തിന്റെ പിറവിയെ കുറിച്ചൊരു കഥയുണ്ട്.തീർച്ചയായും അതിൻ്റെ എല്ലാ അന്തസത്ത ഉൾക്കൊണ്ടാ ണ് അക്ഷര ശ്ലോക കലയുടെ കുലപതി ദ്വിഭാഷാ പണ്ഡിത നും കവിയുമായ അരിയന്നൂർ ഉണ്ണികൃഷ്ണൻ ആ മഹത്താ യ കൃതിയെ വീണ്ടും മൊഴിമാറ്റിയിരിക്കുന്നത്.മൂലകൃതിയുടെ ഭാവമോ ഭംഗിയോ ചോർന്നുപോകാതെയും താളനിബദ്ധമായ ആശയചാരുതക്ക് കോട്ടം തട്ടാതെയും അ ദ്ദേഹം തന്റെ സർഗതപസ്യയിൽ അസൂയാവഹമായ വിജയം വരിച്ചിട്ടുണ്ടെന്ന് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ മഹത്വത്തെക്കുറിച്ച് അവതാരികയിൽ രാധാകൃഷ്ണൻ കാക്ക ശ്ശേരി കുറിക്കുന്നു. അതിനാൽ വിശദീകരണം ആവശ്യമില്ല. എത്രയോ നാളുകളായുള്ള അദ്ദേഹത്തിൻ്റെ ഒരു പ്രാർഥനയു ടെ സാഫല്യം കൂടിയാണിത്.തീർച്ചയായും നാരായണീയത്തിൻ്റെ മറ്റു പരിഭാഷകളിൽ നിന്ന് വേറിട്ടതാകും ഇതെന്ന കാര്യത്തിൽ സംശയമില്ല. ആ സന്തോഷത്തോടെ ഈ കൃതി വായനക്കായി സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE