പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ എനിക്ക് രാജ്യവും ആഗ്രഹമില്ല എനിക്കു മോക്ഷവും ആഗ്രഹമില്ല. എനിക്കു പുനര്‍ജന്മവും ആഗ്രഹമില്ല. എന്റെ ഹൃദയത്തില്‍ ഒരു ആഗ്രഹമേയുള്ളൂ അത് ദുഃഖിതരായ ദരിദ്രരെ സേവിക്കണമെന്നു മാത്രമാണ്. - നരേന്ദ്രമോദി ഒരു അവതാരം പോലെ ഭാരതത്തെ രക്ഷിക്കാന്‍ വന്ന നേതാവാണ് ശ്രീ. നരേന്ദ്രമോദി. അദ്ദേഹം ജനങ്ങളോടു സംവദിച്ചു. എത്രയെത്രയോ കാര്യങ്ങള്‍. ഏതൊരു ദേശസ്‌നേഹിയെയും രോമാഞ്ചം കൊള്ളിക്കുന്ന വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നു കേള്‍ക്കാനാകുന്നത്. ഇന്ന് ലോകമെങ്ങും ഇന്ത്യയെ ഒരു മഹത്തായ രാഷ്ട്രമായി അംഗീകരിക്കുന്നു. ലോകം അംഗീകരിക്കുന്ന ഒരു നേതാവിനെ ഇന്ത്യയ്ക്കു ലഭ്യമായി. സബ് കാ സാഥ് സബ് കാ വികാസ് എന്ന മന്ത്രത്തോടെ ഭാരതത്തിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരു മഹാത്മാവിനെ അടുത്തറിയാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.