ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമമനുസരിച്ച് സ്വേച്ഛയാല്‍ ഇന്ത്യയോടു കൂടിച്ചേര്‍ന്ന ഒരു മുന്‍നാട്ടുരാജ്യമാണ് ജമ്മുകാശ്മീര്‍. ഇതേത്തുടര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റും കാശ്മീര്‍ രാജാവ് ഹരിസിങ്ങും ഒപ്പുവച്ച ഒത്തുതീര്‍പ്പനുസരിച്ച് നിലവില്‍ വന്നതാണ് ഭരണഘടനയില്‍ കാശ്മീരിനെ സംബന്ധിച്ച പ്രത്യേക നിബന്ധനകള്‍. സാധാരണ നിയമനടപടികളിലൂടെ പലതും പലപ്പോഴായി മാറിയിട്ടുണ്ടെങ്കിലും കാശ്മീരി ജനതയെന്ന സവിശേഷ സ്വഭാവം ഇല്ലായ്മ ചെയ്യുന്ന ഒരു ഭരണഘടനാ ഭേദഗതിയും മുമ്പ് ഉണ്ടായിട്ടില്ല. തന്നെയുമല്ല ഭരണഘടനയുടെ 371-ാം വകുപ്പ് അനുസരിച്ച് മറ്റു പല സംസ്ഥാനങ്ങള്‍ക്കും ഇത്തരം സവിശേഷ പദവി നല്കപ്പെട്ടിട്ടുമുണ്ട്. കാശ്മീരിനെ വിഭജിക്കാനും 370-ാം വകുപ്പു വഴി നല്കിയിട്ടുള്ള പ്രത്യേക പദവി റദ്ദു ചെയ്യാനുമുള്ള തീരുമാനം മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയുടെ ഫലമാണ്. രാജ്യത്തെയാകെ ഇരുട്ടില്‍ നിര്‍ത്തി രഹസ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മുകാശ്മീരിനെ രണ്ടായി പകുക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രം തന്നെയാണ് മോദി സര്‍ക്കാരിന്റെയും മാര്‍ഗ്ഗരേഖ. ഇന്ത്യയുടെ ബഹുസ്വരതയാണ് ഈ രാജ്യത്തിന്റെ സവിശേഷത. ഈ സവിശേഷതയാണ് ഇന്ത്യ ഒരു മഹത്തായ രാഷ്ട്രമായി നിലനില്ക്കുന്നതിനടിസ്ഥാനം. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവമാണ് ഈ ബഹുസ്വരതയ്ക്ക് ആധാരം. ഇവിടെ ഫെഡറല്‍ തത്ത്വങ്ങള്‍ നിര്‍ല്ലജ്ജം നിരാകരിക്കപ്പെട്ടിരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.