വായനയുടെ ഹൃദയധമനികളെ ശുദ്ധീകരിക്കുന്ന വികാരസഞ്ചാരമാണ് ടി. പത്മനാഭൻ കഥകൾ അനുഷ്ഠിക്കുന്നത്. ജീവിതഗണിതത്തെ ആലേഖനം ചെയ്തുകൊണ്ട് ഓരോ കഥയും ദാർശനികമാനം കൈവരിക്കുന്നു. കരുണയുടെ പ്രവാചകരായ അനേകം കഥാപാത്രങ്ങൾ അടക്കിഭരിക്കുന്ന പ്രപഞ്ചമാണ് ഓരോ കഥയ്ക്കുമുള്ളത്. സുതാര്യമായ ഭാഷാവിന്യാസം കൊണ്ട് അപൂർവമായ ശില്പമോടി കൈവരിച്ച കഥകളാണ് കൈരളിബുക്സിന്റെ നവരസ കഥാപരമ്പരയിലെ ഈ സമാഹാരത്തിലുള്ളത്.