സ്ഥലകാലങ്ങളുടെ വിസ്തൃതസൗന്ദര്യം കൊണ്ട് മനുഷ്യഭാവങ്ങൾക്കു മേൽവിലാസം ചാർത്തിയ രചനകളാണിവ. ആധുനികതയുടെ നിറക്കൂട്ടുകൊണ്ട് കാല്പനികതയുടെ മിഴിവിനെ ഉർവരമാക്കുകയായിരുന്നു ഉറൂബ്. കൈരളി ബുക്സിന്റെ നവരസകഥാപരമ്പരയിലുൾപെട്ട ഈ സമാഹാരത്തിലെ കഥകൾ മലയാള ചെറുകഥയുടെ പ്രതാപകാലത്തെ വിളംബരപ്പെടുത്തുന്നു.