Male In Aഭരണസാരഥി എന്നതിലപ്പുറം വിവിധ മേഖലകളിൽ ടി. എൻ. ജയചന്ദ്രന്റെ സംഭാവനകൾ വിലയിരുത്തുന്ന ഗ്രന്ഥമാണിത്. അദ്ദേഹവുമായി ഉറ്റബന്ധം പുലർത്തിയവരും ബന്ധുമിത്രാദികളും ഇതിൽ എഴുതുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ടി. എൻ. ജയചന്ദ്രൻ എഴുതിയതിൽ നിന്നും തിരഞ്ഞെടുത്ത ലേഖനങ്ങളും ഒരു കഥയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മന്ത്രിമാരെപ്പറ്റിയുള്ള അഭിപ്രായങ്ങളും ജീവിതം എന്തു പഠിപ്പിച്ചു എന്ന പരമ്പരയിൽ നിന്നുള്ള ഏതാനും ഭാഗങ്ങളും ഈ നവതിപ്പതിപ്പിലുണ്ട്. സാഹിത്യകാരൻ സംഘാടകൻ ഭരണാധിപൻ കോളമിസ്‌റ്റ് ജീവിതചിന്തകൻ.. തുടങ്ങി സമഗ്രമായൊരു വ്യക്തിത്വത്തിനുടമയായ ടി. എൻ.ജെ.യെ രേഖപ്പെടുത്തുന്ന അപൂർവ്വ ഗ്രന്ഥമാണിത്.