*COD & Shipping Charges may apply on certain items.
Review final details at checkout.
₹137
₹160
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്‌ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരിപ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരിയാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്‌ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്ര മേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.