സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും ചോര്‍ന്നുപോയ സമ്പല്‍സമൃദ്ധി അയവിറക്കി ദുരിത ജീവിതം നയിച്ച കലാകാരിയാണ് നിലമ്പൂര്‍ ആയിഷ. പെണ്‍കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ കൂട്ടാക്കാതിരുന്ന സാമുദായിക സാഹചര്യത്തെ നേരിട്ട് മകളെ സ്‌കൂളില്‍ അയച്ചുപഠിപ്പിക്കാന്‍ തയ്യാറായ ബാപ്പ; സന്തുഷ്ടമായ സാഹചര്യം.മലബാര്‍ കലാപത്തോടെ സ്ഥിതിഗതികള്‍ മാറി. ദാരിദ്ര്യവും അവശതകളും കുടിയേറി. സ്‌കൂള്‍പഠനം തുടരാന്‍ കഴിയാതായി. പിന്നെ വറുതിയുടെ ജീവിതം. ക്രമേണ നാടകത്തില്‍ എത്തിച്ചേര്‍ന്നു. എതിര്‍പ്പുകളെ നേരിട്ടുകൊണ്ട് കാലക്രമേണ മികച്ച അഭിനേത്രിയും ഗായികയുമായി. കലാജീവിതം ആയിഷയെ പുരോഗമനപ്രസ്ഥാനത്തിന്റെ അവിഭാജ്യ ഭാഗമാക്കി മാറ്റി.അര്‍ഹമായ വിധത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടതാണ് ആയിഷയുടെ അരങ്ങിലെയും ജീവിതത്തിലെയും അനുഭവങ്ങള്‍. ആ ദിശയിലേക്കുള്ള ഒരു എളിയ പരിശ്രമമാണ് ഈ പുസ്തകം. സദയം സ്വീകരിക്കുക.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.